ടി.പി. വധക്കേസ്‌ : ആഭ്യന്തരമന്ത്രി ഇന്ന്‌ കെ.കെ. രമയെ കാണും

single-img
24 September 2012

റവലൂഷണറി മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി നേതാവ്‌ ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമയുമായി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ തിങ്കളാഴ്‌ച കൂടിക്കാഴ്‌ച നടത്തും. ടി.പി. വധ അന്വേഷണത്തില്‍ രമയുടെ കൂടുതല്‍ അഭിപ്രായം അറിയാനാണ്‌ ആഭ്യന്തരമന്ത്രി ഇന്നെത്തുന്നത്‌. രാവിലെ മാവേലി എക്‌സ്‌പ്രസില്‍ വടകരയില്‍ എത്തുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ഏഴരയോടെ ഒഞ്ചിയത്തേക്ക്‌ പോകും.