എയര്‍ ഇന്ത്യ സര്‍വീസ്‌ : പ്രധാനമന്ത്രി യോഗം വിളിക്കണം – പിണറായി വിജയന്‍

single-img
24 September 2012

കേരളത്തില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാന സര്‍വീസുകള്‍ റദ്ദുചെയ്‌തതിനെത്തുടര്‍ന്നുള്ള പ്രതിസന്ധി പരിഹരിക്കാന്‍ പ്രധാനമന്ത്രി അടിയന്തിരമായി ഉന്നതതലയോഗം വിളിച്ചുചേര്‍ക്കണമെന്ന്‌ സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. കേന്ദ്രവ്യോമയാന മന്ത്രി, എയര്‍ ഇന്ത്യ മാനേജിങ്‌ ഡയറക്ടര്‍, വ്യോമയാനവകുപ്പ്‌ മേധാവികള്‍ എന്നിവരുടെ യോഗമാണ്‌ വിളിക്കേണ്ടതെന്നും ഇതിന്‌ സംസ്ഥാന സര്‍ക്കാരും കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരും സമ്മര്‍ദം ചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു.