യുവി എഴുത്തുകാരനാകുന്നു

single-img
23 September 2012

കാൻസറിനെ മുട്ടുകുത്തിച്ച് തിരിച്ചെത്തിയ ഇന്ത്യയുടെ ഹീറോ പുസ്തകരചയിതാവാകുന്നു. തന്റെ പിതാവായ യോഗ് രാജ് സിങിനെക്കുറിച്ചാണ്  യുവി എഴുതാൻ ഒരുങ്ങുന്നത്. “അരഗന്റ് മാസ്റ്റർ” എന്നായിരിക്കും പുസ്തകത്തിന്റെ പേര്. ഇതിനെക്കുറിച്ച് യോഗ് രാജ് സിങ് തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. തങ്ങൾ ഒരുമിച്ച് ചിലവഴിച്ച ദിനങ്ങൾ, ജീവിതത്തിൽ അരങ്ങേറിയ സംഭവങ്ങൾ, യുവി എന്ന ക്രിക്കറ്ററുടെ ജനനം, കാൻസറുമായി യുവി പൊരുതിയ ദിനങ്ങൾ എന്നിവ പ്രസ്തുത പുസ്തകത്തിൽ പ്രതിപാദിക്കപ്പെടുമെന്ന് യോഗ് രാജ് പറഞ്ഞു.മുൻ ഇന്ത്യൻ ക്രിക്കറ്ററും നടനുമാണ് യോഗ് രാജ് സിങ്. ക്രിക്കറ്റിൽ തനിയ്ക്ക് എത്തിപ്പിടിക്കാൻ കഴിയാതെ പോയ ഉയർങ്ങൾ കീഴടക്കാനായി യുവരാജിനെ ചെറുപ്പം മുതൽ ക്രിക്കറ്റ് പരിശീലനത്തിലേയ്ക്ക് നയിക്കുകയായിരുന്നു അദേഹം.