തിലകന്‍ അനേകരുടെ നാവായിരുന്നു; മമ്മൂട്ടി

single-img
23 September 2012

തിലകനിലൂടെ മറ്റ് പലരുടെയും നാവായിരുന്നു സംസാരിച്ചിരുന്നതെന്ന് മമ്മൂട്ടി. കോഴിക്കോട് ചലച്ചിത്ര പ്രവര്‍ത്തകര്‍ നടത്തിയ തലകന്‍ അനുസ്മരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിലകന്‍ മഹാപ്രതിഭയുള്ള നടനാണെന്ന് പറഞ്ഞാല്‍ അത് വെറും ഒരു ഉപചാരവാക്കായിപ്പോകുമെന്ന് അദ്ദേഹം അനുസ്മരിച്ചു. തിലകനും താനും തമ്മിലുള്ള അഭിപ്രായവ്യത്യാസവും വിവാദങ്ങളും മമ്മൂട്ടി സൂചിപ്പിച്ചു. താനും തിലകനും തമ്മില്‍ പ്രശ്‌നങ്ങളൊന്നും നിലനിന്നിരുന്നില്ല. വിവാദങ്ങള്‍ ഇക്കാര്യങ്ങള്‍ പ്രചരിപ്പിച്ചവരാണ് ഉണ്ടാക്കിയതെന്നും മമ്മൂട്ടി പറഞ്ഞു. തിലകനോട് വ്യക്തിപരമായി വിരോധമുണ്ടാകാനുള്ള കാര്യങ്ങളൊന്നും അങ്ങോട്ടും ഇങ്ങോട്ടും ഉണ്ടായിട്ടില്ല. തിലകന്റെ മുഖം തനിക്ക് പുഞ്ചിരിയോടെ മാത്രമേ ഓര്‍ക്കാന്‍ കഴിയുകയുള്ളു. അദ്ദേഹത്തെക്കാള്‍ ഇത്ര പ്രായം കുറഞ്ഞ തന്നെ മമ്മുക്ക എന്ന് മാത്രമായിരുന്നു തിലകന്‍ വിളിച്ചിരുന്നത്. തന്റെ മകന്റെ കൂടെപ്പോലും അഭിനയിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്നും മമ്മൂട്ടി അനുസ്മരിച്ചു.

വിനീത്, കാവ്യമാധവന്‍, സംവിധായകന്‍ രഞ്ജിത്ത് തുടങ്ങിയവരും അനുസ്മരണത്തില്‍ പങ്കെടുത്തു.