തിലകന് അവസരം നിഷേധിച്ചതില്‍ ഖേദിക്കുകയാണ് മലയാള സിനിമ ചെയ്യേണ്ടതെന്ന് രഞ്ജിത്ത്

single-img
23 September 2012

തിലകന് അവസരം നിഷേധിച്ചതില്‍ ഖേദിക്കുകയാണ് മലയാള സിനിമ ചെയ്യേണ്ടതെന്ന് സംവിധായകന്‍ രഞ്ജിത്. തിലകന്റെ വേര്‍പാടില്‍ അദ്ദേഹത്തെ അനുസ്മരിക്കുകയായിരുന്നു രഞ്ജിത്. മരണാനന്തരം മഹത്വം പറയുക എന്ന കള്ളത്തരത്തിനാണ് തിലകന്‍ ഇപ്പോള്‍ ഇരയായിക്കൊണ്ടിരിക്കുന്നത്. ജീവിച്ചിരിക്കെ ആ കലാകാരന്റെ മഹത്വം തിരിച്ചറിഞ്ഞ് കൂടെ അഭിനയിക്കുകയോ അഭിനയിപ്പിക്കുകയോ ചെയ്യാത്തവരാണ് ഇപ്പോള്‍ ടെലിവിഷനിലിരുന്ന് അദ്ദേഹത്തിന്റെ മഹത്വം പറയുന്നത്. അദ്ദേഹത്തെ മാറ്റിനിര്‍ത്തിയതില്‍ ഖേദിക്കുകയാണ് സത്യത്തില്‍ സിനിമാലോകം ചെയ്യേണ്ടത്. വിദ്വേഷം മനസില്‍ കൊണ്ടുനടക്കുന്ന വ്യക്തിയായിരുന്നില്ല അദ്ദേഹമെന്നും രഞ്ജിത് കൂട്ടിച്ചേര്‍ത്തു.