ടി പി വധക്കേസ് വിചാരണ അതിവേഗ കോടതിയിലലേയ്ക്ക് മാറ്റണം : മുല്ലപ്പള്ളി

single-img
23 September 2012

രാഷ്ട്രീയ കൊലപാതകങ്ങൾക്ക് അറുതി വരുത്താനുള്ള തുടക്കമെന്നോണം ടി പി വധക്കേസ് അതിവേഗ കോടതിയിലേയ്ക്ക് മാറ്റി പ്രതികൾക്ക് എത്രയും പെട്ടെന്ന് ശിക്ഷ നൽകണമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ. ഇതിനുള്ള നടപടികൾ ആഭ്യന്തര വകുപ്പ് സ്വീകരിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു. രാഷ്ട്രീയ കൊലപാതകങ്ങളിൽ മറ്റുപലപ്പോഴും സംഭവിക്കും പോലെ രാഷ്ട്രീയ നേതാക്കൾ രക്ഷപ്പെടുന്ന പതിവ് ടി പി കേസിൽ ഉണ്ടാകരുതെന്നും അദേഹം കൂട്ടിച്ചേർത്തു.

ടി പി വധം സിബിഐ അന്വേഷിക്കേണ്ടതില്ലെന്ന തന്റെ പ്രസ്താവന ആശയകുഴപ്പം ഉണ്ടാക്കുന്നതല്ലെന്ന് പറഞ്ഞ മുല്ലപ്പള്ളി താനും രമേശ് ചെന്നിത്തലയുമായി ഇക്കാര്യത്തിൽ യാതൊരു അഭിപ്രായ വ്യത്യാസവുമില്ലെന്നും വ്യക്തമാക്കി. കേസിന്റെ 90 ശതമാനം അന്വേഷണവും പൂർത്തിയായി കഴിഞ്ഞു. ഇനി അതിനു പിന്നിൽ പ്രവർത്തിച്ച മാസ്റ്റർ ബ്രയിനിനെയാണ് ഇനി കണ്ടു പിടിക്കേണ്ടത്. അദേഹം പറഞ്ഞു. പോലീസും രാഷ്ട്രീയക്കാരും തമ്മിൽ എന്തെങ്കിലും കൂട്ടുകെട്ട് ഈ കേസിൽ ഉണ്ടായിട്ടുണ്ടോ എന്ന കാര്യം സംസ്ഥാന ആഭ്യന്തര വകുപ്പ് പരിശോധിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.