സിക്കിമിൽ മിന്നൽ പ്രളയം ;21 മരണം

single-img
23 September 2012

ഉത്തര സിക്കിമിലുണ്ടായ മിന്നൽ പ്രളയത്തിൽ പെട്ട് മരിച്ച 21 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. എട്ടു പേരെ കാണാതായിട്ടുണ്ട്. ഇന്തോ- ടിബറ്റൻ ബോർഡർ പോലീസിലെ നാലു സൈനികരും അവരുടെ രണ്ടു ബന്ധുക്കളും  , ബോർഡർ റോഡ് ഓർഗനൈസേഷനിലെ പന്ത്രണ്ട് ജൂനിയർ ഓഫീസർമാരും മരിച്ചവരിൽ ഉൾപ്പെടുന്നു. ബാക്കിയുള്ളവർ സാധാരണ ജോലിക്കാരാണ്. കനത്ത മഴയും അതിനെത്തുടർന്നുണ്ടായ വെള്ളപ്പൊക്കവും വടക്കു കിഴക്കൻ സംസ്ഥാനങ്ങളെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. അസമിൽ ഏഴുലക്ഷം പേരാണ് വെള്ളപ്പൊക്ക്ക്ക ബാധിതർ.