ഹ്രസ്വ ചലച്ചിത്രമേളയ്ക്ക് ഷാർജയിൽ ഇന്ന് സമാപനം

single-img
23 September 2012

ഷാർജ: ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ സാഹിത്യവിഭാഗം കേരള ചലച്ചിത്ര അക്കാദമിയും ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റുമായി സഹകരിച്ച് നടത്തിവരുന്ന ഹ്രസ്വ ചലച്ചിത്രോത്സവം ഇന്ന് (ശനി) രാത്രിയോടെ സമാപിക്കും.ഇന്നലെ ഇന്ത്യൻ അസോസിയേഷൻ കമ്മ്യൂണിറ്റി ഹാളിൽ ചലച്ചിത്ര സംവിധായകൻ ശ്യാമ പ്രസാദാണ് ദ്വിദിന മേളയ്ക്ക് ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തത്. അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. വൈ.എ.റഹീം അധ്യക്ഷനായിരുന്നു. ജന.സെക്രട്ടറി ബിജു സോമന്‍ സ്വാഗതം പറഞ്ഞു. ദുബായ് ഇന്ത്യന്‍ കോണ്‍സുലര്‍ കാജറി ബിശ്വാസ്, ഓള്‍ ഇന്ത്യാ റേഡിയോ ആന്‍ഡ് ദൂരദര്‍ശന്‍ പ്രത്യേക ലേഖകന്‍ അതുല്‍ കെ.തിവാരി, ആക്ടിംഗ് കോ-ഓഡിനേറ്റര്‍ അബ്ദുല്‍ മനാഫ്,സാഹിത്യവിഭാഗം കണ്‍വീനര്‍ അനില്‍ അമ്പാട്ട്, എന്നിവര്‍ സംസാരിച്ചു. വിവിധ വിഭാഗങ്ങളിലായി 40 ഓളം ഹ്രസ്വ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചു വരുന്നത്. രാത്രി 8 മണിക്ക് സമാപന സമ്മേളനം നടക്കും.