രാഹുല്‍ഗാന്ധി നേതൃത്വത്തിലേക്ക്

single-img
23 September 2012

കേന്ദ്രമന്ത്രിസഭയില്‍ ചേരാന്‍ വിസമ്മതിക്കുന്ന രാഹുല്‍ ഗാന്ധി എഐസിസി വൈസ് പ്രസിഡന്റായേക്കും. മന്ത്രിസ്ഥാനത്തേക്കില്ലെന്നു വ്യക്തമാക്കിയതോടെയാണു രാഹുല്‍ഗാന്ധിക്കു പാര്‍ട്ടിയില്‍ കൂടുതല്‍ വലിയ ചുമതലകള്‍ നല്‍കാന്‍ നേതൃത്വം ആലോചിക്കുന്നത്. പാര്‍ട്ടി അധ്യക്ഷയ്ക്കു തൊട്ടുതാഴെ വൈസ് പ്രസിഡന്റ് പദവിയോ സെക്രട്ടറി ജനറല്‍ പദവിയോ ആയിരിക്കും രാഹുലിനു ലഭിക്കുകയെന്നാണു സൂചന. കേന്ദ്രമന്ത്രിസഭയുടെ അഴിച്ചുപണിയും ഈ ദിവസങ്ങളിലുണ്ടാകും. തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ച സാഹചര്യത്തില്‍ യുപിഎ സര്‍ക്കാരിനെയും കോണ്‍ഗ്രസിനെയും ശക്തിപ്പെടുത്തുന്ന നടപടികളുടെ ഭാഗമാണിത്.