നൈജീരിയയിൽ പള്ളിയിൽ സ്ഫോടനം :മൂന്ന് മരണം

single-img
23 September 2012

അബുജ:നൈജീരിയയിൽ ക്രിസ്ത്യൻ പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 3 പേർ കൊല്ലപ്പെടുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.മരിച്ചവരിൽ ഒരു സ്ത്രീയും കുട്ടിയും ഉൾപ്പെടുന്നു.മരണ സംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ട്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ബോക്കോ ഹറം എന്ന തീവ്രവാദി സംഘടന നേരത്തേ സമാനമായ ആക്രമണങ്ങള്‍ നടത്തിയിരുന്നു.