ഹസനെതിരേ കേസെടുക്കണം: തോമസ് ഐസക്

single-img
23 September 2012

ജനശ്രീമിഷന്‍ ചെയര്‍മാന്‍ എം.എം. ഹസനെതിരെ സാമ്പത്തിക തട്ടിപ്പിനു കേസെടുക്കണമെന്ന് തോമസ് ഐസക് എംഎല്‍എ ആവശ്യപ്പെട്ടു. ജനശ്രീ മിഷന്റെ ഓഹരികള്‍ കൈകാര്യം ചെയ്യുന്നതു നിയമവിധേയമായിട്ടല്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി സെബിക്കു പരാതി നല്‍കും. ഹസന്‍ തനിക്കെതിരേ നല്‍കിയിട്ടുള്ള മാനനഷ്ടക്കേസ് നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.