Market Watch

സ്വർണ്ണ വില കുറഞ്ഞു

കൊച്ചി:സ്വർണ്ണ വിലയിൽ വീണ്ടും ഇടിവ് തുടരുന്നു.പവന് 200 രുപ കുറഞ്ഞ് 23,520 രൂപയും ഗ്രാമിന് 25 രൂപ കുറഞ്ഞ് 2,940 രൂപയുമായി.രണ്ടാഴ്ച്ചത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് സ്വർണ്ണവില ഇപ്പോൾ.അന്താരാഷ്ട്ര വിപണിയിൽ വില കുറഞ്ഞതാണ് ആഭ്യന്തര വിപണിയെയും ബാധിച്ചത്.അന്താരാഷ്ട്ര വിപണിയിൽ ട്രോയ് ഔൺസിന്(31.1 ഗ്രാം) 11.30 ഡോളർ കുറഞ്ഞ് 1,761.70 ഡോളറിലെത്തിയിരിക്കുകയാണ്.