എഫ് ഡി ഐക്കെതിരെയുള്ള തൃണമൂലിന്റെ പ്രമേയത്തെ എതിർക്കില്ല : മുലായം

single-img
23 September 2012

ചില്ലറ വില്പന മേഖലയിലെ വിദേശ നിക്ഷേപത്തിന് അനുമതി നൽകിയ തീരുമാനത്തിനെതിരെ പാർലമെന്റിൽ പ്രമേയം കൊണ്ടൂ വരാൻ തൃണമൂൽ കോൺഗ്രസ്സ് തയ്യാറെടുക്കുന്നു. പാർട്ടി അധ്യക്ഷ മമത ബാനർജിയുമായുള്ള കൂടികാഴ്ചയ്ക്ക് ശേഷം മുൻ കേന്ദ്ര സഹമന്ത്രിയായ സൌഗത റോയ് ആണ് ഇക്കാര്യം അറിയിച്ചത്. 26ന് എം പിമാരെ ഉൾപ്പെടുത്തി പ്രതിഷേധ പ്രകടനം നടത്തുമെന്നും റിപ്പോർട്ടുണ്ട്. അതേസമയം അത്തരത്തിലൊരു പ്രമേയം വന്നാൽ എതിർക്കില്ലെന്ന് സമാജ് വാദി പാർട്ടി അധ്യക്ഷൻ മുലായം സിങ്ങ് യാദവ് പറഞ്ഞു. യു പി എയെ പിന്തുണയ്ക്കുന്നത് വർഗീയ ശക്തികളെ ചെറുക്കുന്നതിനായാണ്. അതുകൊണ്ട് തന്നെ സർക്കാറിന്റെ തെറ്റായ നയങ്ങൾക്കെതിരെ പ്രതികരിക്കുക തന്നെ ചെയ്യും. അദേഹം പറഞ്ഞു.