ബംഗാളിൽ മമതയും കോൺഗ്രസ്സും വഴിപിരിഞ്ഞു

single-img
23 September 2012

കേന്ദ്രത്തിൽ യുപിഎക്കുള്ള പിന്തുണ തൃണമൂൽ കോൺഗ്രസ്സ്  പിൻവലിച്ചതിനു മറുപടിയായി ബംഗാളിൽ മമത മന്ത്രിസഭയിൽ നിന്ന് കോൺഗ്രസ്സ് മന്തിമാർ രാജിവെച്ചു.എന്നാൽ സഭയിൽ മൃഗീയ ഭൂരിപക്ഷമുള്ള തൃണമൂലിന് ഇതുകൊണ്ട് യാതൊരു പ്രശ്നവും നേരിടില്ല. രണ്ട് ക്യാബിനറ്റ് മന്ത്രിമാരും നാലു സഹമന്ത്രിമാരുമാണ് തങ്ങളുടെ രാജി സമർപ്പിച്ചത്. ഒപ്പം സർക്കാരിനുള്ള പിന്തുണ പിൻവലിക്കുന്നതു സംബന്ധിച്ച കത്തും ഗവർണർ എം.കെ.നാരായണന് കൈമാറിക്കഴിഞ്ഞു. സംസ്ഥാനത്ത് തുടർന്ന് വന്നിരുന്ന തൃണമൂൽ -കോൺഗ്രസ്സ് ഐക്യം ഇതോടെ അവസാനിച്ചു.  ഇനി മുതൽ മുഖ്യ പ്രതിപക്ഷം എന്ന നിലയിലാകും ഇവിടെ കോൺഗ്രസ്സ് പ്രവർത്തിക്കുക.