ബർഫി ഓസ്കാറിലേയ്ക്ക്

single-img
23 September 2012

അടുത്ത വർഷത്തെ ഓസ്കാർ വേദിയിൽ വിദേശഭാഷാ വിഭാഗത്തിൽ അനുരാഗ് ബസു സംവിധാനം ചെയ്ത “ബർഫി” ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മത്സരിക്കും. രൺബീറ് കപൂർ, പ്രിയങ്ക ചോപ്ര, ഇലിയാന ഡിക്രൂസ് എന്നിവർ മുഖ്യ വേഷത്തിലെത്തിയ ചിത്രം കഴിഞ്ഞ സെപ്റ്റംബർ ഏഴിനാണ് തിയറ്ററുകളിൽ എത്തിയത്. ഇതിനകം മികച്ച പ്രേക്ഷക പ്രശംസ നേടിയ ബർഫി 2012 ൽ ഇന്ത്യൻ സിനിമ കണ്ട സൂപ്പർ ഹിറ്റുകളിൽ ഒന്നാകുമെന്ന് ഇതിനകം ഉറപ്പായി കഴിഞ്ഞു.റിലീസ് ആയി ആദ്യ ആഴ്ചയിൽ തന്നെ 58.6 കോടി രൂപയാണ് ചിത്രം കൾക്ട് ചെയ്തത്. ജന്മനാ ബധിരനും മൂകനുമായ നായകനും ഓട്ടിസം ബാധിച്ച പെൺകുട്ടിയുമായുള്ള ലളിതമായ ഭാഷയിൽ അവതരിപ്പിച്ചിരിക്കുകയാണ് ചിത്രത്തിൽ . നായകന്റെ ആദ്യകാല പ്രണയമായിരുന്ന മറ്റൊരു പെൺകുട്ടി കൂടി എത്തുന്നതോടെ മനോഹരമായൊരു ത്രികോണ പ്രണയ കഥ പ്രേക്ഷകർക്ക് മുന്നിലെത്തുന്നു. 1970 കളുടെ പശ്ചാത്തലത്തിലാണ് ചിത്രം പുരോഗമിക്കുന്നത്.

ഓസ്കാർ വേദിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടാൻ മറ്റ് 19 ചിത്രങ്ങളോടാണ് ബർഫി മത്സരിച്ചത്. ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ സെക്രട്ടറി ജനറൻ സുപ്രൻ സെൻ ആണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.