കരളത്തില്‍ തൊഴില്‍സമരങ്ങള്‍ കുറഞ്ഞുതുടങ്ങി: ആര്യാടന്‍

single-img
23 September 2012

തൊഴില്‍സമരങ്ങള്‍ക്കു പേരുകേട്ടിരുന്ന കേരളം ഇന്നു തൊഴില്‍ സമരങ്ങള്‍ കുറഞ്ഞ സംസ്ഥാനമായി മാറിത്തുടങ്ങിയതായി മന്ത്രി ആര്യാടന്‍ മുഹമ്മദ്. ഇപ്പോഴുള്ളതു വൈറ്റ് കോളര്‍ സമരങ്ങളാണ്. മുമ്പത്തേക്കാള്‍ തൊഴിലാളികള്‍ ഏറെ ബോധവാന്‍മാരായതാണു സമരങ്ങള്‍ കുറയാന്‍ കാരണമെന്ന് അദ്ദേഹം പറഞ്ഞു. അസോസിയേഷന്‍ ഓഫ് പ്ലാന്റേഴ്‌സ് ഓഫ് കേരളയുടെ 73-ാം മത് വാര്‍ഷിക സമ്മേളനം വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ കാസിനോ ഹോട്ടലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തൊഴിലാളികളുടെ എണ്ണം കുറഞ്ഞുവരുന്നതു തോട്ടംമേഖലയെ പ്രതികൂലമായി ബാധിച്ചേക്കും. മറ്റു മേഖലകളില്‍ വേതനം അധികം ലഭിക്കുന്നതാണു തൊഴിലാളിക്ഷാമത്തിനു പ്രധാന കാരണം. തോട്ടം മേഖലയിലെ തൊഴിലാളിക്ഷാമം പരിഹരിക്കാന്‍ യന്ത്രവത്കൃത സംവിധാനം നടപ്പാക്കണം. ചെറുകിട വൈദ്യുതി പ്രോജക്ടുകള്‍ നടത്താന്‍ ഉടമകള്‍ തയാറാണെങ്കില്‍ അവരുടെ ആവശ്യത്തിന് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്കുമെന്നും ആര്യാടന്‍ പറഞ്ഞു.