പ്രണാബിന്റെ മകനെതിരേ തൃണമൂലിനു സ്ഥാനാര്‍ഥിയില്ല

single-img
23 September 2012

പശ്ചിമബംഗാളിലെ ജംഗിപ്പുര്‍ ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെ മകനുമായ അഭിജിത് മുഖര്‍ജിക്കെതിരേ തൃണമൂല്‍ കോണ്‍ഗ്രസിനു സ്ഥാനാര്‍ഥിയില്ല. രാഷ്ട്രപതിസ്ഥാനത്തേക്കു മത്സരിക്കുന്നതിനുവേണ്ടി പ്രണാബ് മുഖര്‍ജി എംപി സ്ഥാനം രാജിവച്ച മണ്ഡലമാണ് ജംഗിപ്പുര്‍. ”ജംഗിപ്പുര്‍ പ്രണാബ് ബാബുവിന്റെ സീറ്റാണ്. ഇപ്പോഴത്തെ സ്ഥാനാര്‍ഥി അദ്ദേഹത്തിന്റെ മകനും. പ്രണാബ് ബാബുവിനോടുള്ള ബഹുമാനാര്‍ഥമാണു മത്സരിക്കാതിരിക്കുന്നത്”- തൃണമൂല്‍ കോണ്‍ഗ്രസ് ജംഗിപ്പൂര്‍ ജില്ലാ പ്രസിഡന്റ് മുഹമ്മദ് അലി പറഞ്ഞു.