പ്രധാനമന്ത്രിക്കെതിരേ പൊതുവേദിയില്‍ ഉടുപ്പൂരി പ്രതിഷേധം

single-img
22 September 2012

പ്രധാനമന്ത്രിക്കെതിരേ പൊതുവേദിയില്‍ ഉടുപ്പൂരി പ്രതിഷേധം. ഡല്‍ഹിയില്‍ ഇന്ത്യന്‍ ബാര്‍ അസോസിയേഷനും ഇന്ത്യന്‍ ലോ ഇന്‍സ്റ്റിറ്റിയൂട്ടും സംയുക്തമായി സംഘടിപ്പിച്ച സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച രാജ്യാന്തര സമ്മേളനത്തിലായിരുന്നു സംഭവം. പ്രധാനമന്ത്രി പ്രസംഗിക്കാനെത്തവേ ചടങ്ങില്‍ പങ്കെടുത്ത ഒരാള്‍ മേശയ്ക്ക് മേല്‍ കയറി നിന്ന് ഉടുപ്പൂരി പ്രതിഷേധിക്കുകയായിരുന്നു. മിനിറ്റുകള്‍ക്ക് ശേഷമാണ് പ്രധാനമന്ത്രിയുടെ സുരക്ഷാച്ചുമതലയുള്ള സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് പ്രതിഷേധം നടത്തിയ ആളെ പിടിച്ചുമാറ്റിയത്. സാമ്പത്തിക പരിഷ്‌കരണ നടപടികളുടെ പേരിലായിരുന്നു ഇയാളുടെ ഒറ്റയാള്‍ പ്രതിഷേധം. പ്രധാനമന്ത്രി മടങ്ങിപ്പോകണമെന്നായിരുന്നു ഇയാളുടെ ആവശ്യം. പ്രതിഷേധം നടത്തിയ ആളുടെ പേരോ മറ്റു വിവരങ്ങളോ പരസ്യമാക്കിയിട്ടില്ല.