അഗര്‍ത്തല-ധാക്ക മൈത്രി ബസ് ബംഗ്ലാദേശില്‍ അഗ്നിക്കിരയാക്കി

single-img
22 September 2012

അഗര്‍ത്തലയില്‍ നിന്നും ധാക്കയിലേക്ക് സര്‍വീസ് നടത്തുന്ന മൈത്രി ബസ് ബംഗ്ലാദേശില്‍ ഒരു സംഘം അഗ്നിക്കിരയാക്കി. സെന്‍ട്രല്‍ ബംഗ്ലാദേശിലെ നര്‍സിന്‍ഡിയിലായിരുന്നു സംഭവം. രണ്ട് പ്രാദേശിക രാഷ്ട്രീയ നേതാക്കളും അവരുടെ സംഘാംഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലാണ് തീവെയ്പില്‍ കലാശിച്ചത്. ത്രിപുര റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുളളതാണ് ബസ്. ബസില്‍ 22 യാത്രക്കാരുണ്ടായിരുന്നു. ബസിന്റെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും നിസാര പരിക്കേറ്റിട്ടുണ്ട്. യാത്രക്കാരും ബസിലുണ്ടായിരുന്ന മറ്റൊരു ജീവനക്കാരനും സുരക്ഷിതരാണ്. യാത്രക്കാരില്‍ 12 പേര്‍ ഇന്ത്യക്കാരും 10 പേര്‍ ബംഗ്ലാദേശികളുമാണ്.