മക്കല്ലത്തിന്റെ മികവില്‍ കിവികള്‍ കുതിപ്പുതുടങ്ങി

single-img
22 September 2012

ബ്രണ്ടന്‍ മക്കല്ലത്തിന്റെ അതിവേഗ സെഞ്ചുറിയിലൂടെ ട്വന്റി 20 ലോകകപ്പില്‍ ന്യുസിലന്‍ഡിനു സ്വപ്നത്തുടക്കം. മക്കല്ലത്തിന്റെ കരുത്തില്‍ കിവികള്‍ ബംഗ്ലാദേശിനെ 59 റണ്‍സിനു തകര്‍ത്തു. സ്‌കോര്‍ ന്യൂസിലന്‍ഡ് 20 ഓവറില്‍ മൂന്നിന് 191. ബംഗ്ലാദേശ് 20 ഓവറില്‍ എട്ടിന് 132. 72 പന്തുകളില്‍ നിന്നും ഏഴു സിക്‌സറുകളും 11 ബൗണ്ടറികളും അടക്കം മക്കല്ലം നേടിയ 123 റണ്‍സിന്റെ പിന്‍ബലത്തില്‍ ആദ്യംബാറ്റ് ചെയ്ത കിവികള്‍ 191 റണ്‍ ആണ് അടിച്ചുകൂട്ടിയത്. 192 റണ്‍സിന്റെ കൂറ്റന്‍ ലക്ഷ്യം മറികടക്കാനിറങ്ങിയ ബംഗ്ലാ ബാറ്റ്‌സ്മാന്‍മാര്‍ക്ക് 132 റന്‍സ്എടുക്കാനേ കഴിഞ്ഞുള്ളു. 50 റണ്‍സെടുത്ത നാസിര്‍ ഹുസൈനാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. ട്വന്റി 20 യിലെ ഉയര്‍ന്ന സ്‌കോര്‍, കുട്ടിക്രിക്കറ്റില്‍ രണ്ടു സെഞ്ചുറികള്‍ നേടുന്ന ആദ്യതാരം എന്നി ബഹുമതികളും സെഞ്ചുറിയിലൂടെ മക്കല്ലം സ്വന്തമാക്കി. റിച്ചാര്‍ഡ് ലെവിയുടെ 117 റണ്‍സായിരുന്നു ഇതുവരെ ട്വന്റി 20 യിലെ മികച്ച സ്‌കോര്‍.