ന്യൂട്രിനോ പരീക്ഷണത്തിലെ ആശങ്കയകറ്റണം – വി.എസ്‌

single-img
22 September 2012

കേരള തമിഴ്‌നാട്‌ അതിര്‍ത്തിയില്‍ ന്യൂട്രീനോ പരീക്ഷണശാലയുടെ സ്ഥാപനം ഉയര്‍ത്തുന്ന ആശങ്കയകറ്റണമെന്ന്‌ പ്രതിപക്ഷനേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനും മുഖ്യമന്ത്രിക്കും അയച്ച കത്തില്‍ ആവശ്യപ്പെട്ടു. മുല്ലപ്പെരിയാറിന്റെ സമീപപ്രദേശത്ത്‌ ഇത്തരത്തിലുള്ള പരീക്ഷണം അഭികാമ്യമല്ലെന്നും ഒട്ടും സുതാര്യമല്ലാത്ത രീതിയിലാണ്‌ പരീക്ഷമശാലയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം ആരോപിച്ചു.