ട്വന്റി-20 ലോകകപ്പ്: സിംബാബ്‌വെ പുറത്ത്

single-img
21 September 2012

ശ്രീലങ്കയില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പില്‍ നിന്നും സിംബാബ്‌വെ പുറത്തായി. ഗ്രൂപ്പ് സിയിലെ രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് 10 വിക്കറ്റിന് തോറ്റാണ് സിംബാബ്‌വെ പുറത്തായത്. ഉദ്ഘാടന മത്സരത്തില്‍ സിംബാബ്‌വെ ആതിഥേയരായ ശ്രീലങ്കയോടും തോറ്റിരുന്നു. ഇതോടെ ഗ്രൂപ്പ് സിയില്‍ നിന്നും ശ്രീലങ്കയും ദക്ഷിണാഫ്രിക്കയും സൂപ്പര്‍ എട്ടില്‍ സ്ഥാനം ഉറപ്പിച്ചു. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെയ്ക്ക് 20 ഓവറില്‍ എട്ട് വിക്കറ്റിന് 93 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 12.4 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ ലക്ഷ്യത്തിലെത്തി.