സര്‍ക്കാര്‍ കുടുംബശ്രീയെ തകര്‍ക്കുന്നു: വിഎസ്

single-img
21 September 2012

കുടുംബശ്രീയെ തകര്‍ത്ത് ജനശ്രീ പോലുള്ള തട്ടിപ്പു സംഘടനകളെ വളര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. മഴുവന്നൂര്‍ പഞ്ചായത്തില്‍ പുതുതായി നിര്‍മിച്ച കുടുംബശ്രീ മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിനു കീഴിലുള്ള കുടുംബശ്രീയെ തഴഞ്ഞ് ജനശ്രീക്ക് വന്‍തോതില്‍ പണം നല്‍കാനുള്ള നീക്കം ഇതിന്റെ ഭാഗമാണ്. ഗ്രാമീണ സ്ത്രീകളുടെ വളര്‍ച്ചയില്‍ നിര്‍ണായകപങ്ക് വഹിക്കുന്ന കുടുംബശ്രീക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച കേന്ദ്രമന്ത്രി ജയറാം രമേശിനെതിരെ മന്ത്രി കെ.സി. ജോസഫ് സോണിയ ഗാന്ധിക്ക് പരാതി നല്‍കിയത് ഇത്തരം തട്ടിപ്പുസംഘടനകളെ സഹായിക്കാനായിരുന്നെന്നും വി.എസ്. കുറ്റപ്പെടുത്തി.