തൃണമൂല്‍ മന്ത്രിമാര്‍ രാജിവച്ചു

single-img
21 September 2012

യുപിഎ സര്‍ക്കാരില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസിലെ മന്ത്രിമാര്‍ രാജിവച്ചു. റെയില്‍വേമന്ത്രി മുകുള്‍ റോയ് അടക്കമുള്ള മന്ത്രിമാര്‍, പ്രധാനമന്ത്രിയുടെ വസതിയില്‍ എത്തി രാജിക്കത്ത് നല്‍കുകയായിരുന്നു. ചില്ലറ വ്യാപാര മേഖലയില്‍ വിദേശനിക്ഷേപമടക്കമുള്ള വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളില്‍ പ്രതിഷേധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്, യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതിനെത്തുടര്‍ന്നാണ് പാര്‍ട്ടിയില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ രാജിവച്ചത്. കാബിനറ്റ് പദവിയുള്ള മുകുള്‍ റോയിയെ കൂടാതെ സഹമന്ത്രിമാരായ സുധീപ് ബന്ദോപാധ്യായ, സൗഗതാ റോയ്, ചൗധരി മോഹന്‍ ജാതുവ, സുല്‍ത്താന്‍ അഹമ്മദ്, ശിശിര്‍കുമാര്‍ അധികാരി എന്നിവരാണ് രാജിവച്ചത്.