സോമാലിയയില്‍ ചാവേര്‍ ആക്രമണം; 15 മരണം

single-img
21 September 2012

സോമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവില്‍ വ്യാഴാഴ്ച ഇരട്ട ചാവേര്‍ സ്‌ഫോടനത്തില്‍ 15 പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. അല്‍ക്വയ്ദയുമായി ബന്ധമുള്ള അല്‍ഷബാബ് ഗ്രൂപ്പാണ് ആക്രമണത്തിനു പിന്നിലെന്നു കരുതപ്പെടുന്നു. രാഷ്ട്രീയക്കാരും പത്രലേഖകരും പതിവായി എത്താറുള്ള ഒരു റസ്റ്റോറന്റിലായിരുന്നു ആദ്യത്തെ സ്‌ഫോടനം. വൈകാതെ റസ്റ്റോറന്റിനു വെളിയില്‍ രണ്ടാമത്തെ ചാവേറും സ്വയം പൊട്ടിത്തെറിച്ചു. കൊല്ലപ്പെട്ടവരില്‍ മൂന്നു സോമാലി പത്രപ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് എന്ന സംഘടന അറിയിച്ചു. നാലു പത്രപ്രവര്‍ത്തകര്‍ക്കു പരിക്കേറ്റിട്ടുണ്ട്.