ബിജെപിയുമായി കൈകോര്‍ത്തിട്ടില്ല: സിപിഎം

single-img
21 September 2012

കേന്ദ്ര സര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ചു പ്രതിപക്ഷ കക്ഷികള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിനിടെ ബിജെപിയും ഇടതു നേതാക്കളും വേദിപങ്കിട്ട വിഷയത്തില്‍ വിശദീകരണവുമായി സിപിഎം രംഗത്തെത്തി. സിപിഎം ബിജെപിയുമായി കൈകോര്‍ത്തു എന്ന ആരോപണം ശരിയല്ലെന്ന് പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ള പറഞ്ഞു. ചെറുകിട കച്ചവടക്കാര്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലേക്ക് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും ക്ഷണിച്ചിരുന്നു. ക്ഷണം ലഭിച്ചതുകൊണ്ടാണ് പ്രതിഷേധത്തില്‍ പങ്കെടുത്തതെന്നും എസ്. രാമചന്ദ്രന്‍പിള്ള പറഞ്ഞു.