ഡിവൈഎഫ്‌ഐ തമിഴ്‌നാട് ഘടകം ആവശ്യപ്പെട്ടാല്‍ കൂടുംകുളത്തേക്കു പോകും: എം.ബി. രാജേഷ്

single-img
21 September 2012

ഡിവൈഎഫ്‌ഐ തമിഴ്‌നാട് ഘടകം ആവശ്യപ്പെട്ടാല്‍ കൂടംകുളത്തേക്കു പോകുമെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എം.ബി രാജേഷ്. മീറ്റ് ദ പ്രസ് പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ആണവ നിലയത്തിനും ആണവോര്‍ജത്തിനും ഡിവൈഎഫ്‌ഐ എതിരല്ല. ഇറക്കുമതി ചെയ്യപ്പെടുന്ന റിയാക്ടറുകളെ സംബന്ധിച്ചു മാത്രമാണ് അഭിപ്രായ വ്യത്യാസമുള്ളത്. സുരക്ഷയെക്കുറിച്ചുള്ള ജനങ്ങളുടെ ആശങ്കള്‍ പരിഹരിച്ച ശേഷമേ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോകാവൂ. അതിനുപകരം ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തിക്കൊണ്ട് പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ജനാധിപത്യ വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.