ഇരട്ടപൗരത്വം; പാക് ആഭ്യന്തര മന്ത്രിക്ക് അയോഗ്യത

single-img
21 September 2012

ഇരട്ടപൗരത്വ പ്രശ്‌നത്തില്‍ പാക് ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക്കിനും പതിനൊന്ന് ഫെഡറല്‍, പ്രവിശ്യാ നിയമസഭാ സാമാജികര്‍ക്കും അയോഗ്യത. ചീഫ് ജസ്റ്റീസ് ഇഫ്തികര്‍ ചൗധരി അധ്യക്ഷനായ മൂന്നംഗ സുപ്രീംകോടതി ബഞ്ചാണ് ഇതു സംബന്ധിച്ച ഉത്തരവു പുറപ്പെടുവിച്ചത്.മാലിക്കിനെതിരേ രണ്ടുമാസത്തിനുള്ളില്‍ രണ്ടാംതവണയാണു കോടതിവിധിയുണ്ടാവുന്നത്. ബ്രിട്ടീഷ് പൗരത്വമുള്ള മാലിക് അതുപേക്ഷിക്കാതെയാണു 2008ല്‍ പാര്‍ലമെന്റിലേക്കു മത്സരിച്ചതെന്നാണ് ആരോപണം. ഈ വര്‍ഷം ജൂണില്‍ മാലിക്കിന്റെ സെനറ്റ് അംഗത്വം കോടതി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതെത്തുടര്‍ന്ന് അദ്ദേഹം രാജിവച്ച് വീണ്ടും തെരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ചു. 2008ല്‍ തെറ്റായ സത്യവാങ്മൂലം നല്‍കിയ മാലിക് സത്യസന്ധനാണെന്നു പറയാനാവില്ലെന്ന് ഇന്നലത്തെ വിധിയില്‍ കോടതി ചൂണ്ടിക്കാട്ടി.