യുപിഎയെ പിന്തുണയ്ക്കുമെന്നുളള വാര്‍ത്ത അടിസ്ഥാന രഹിതം: നവീന്‍ പട്‌നായിക്

single-img
21 September 2012

യുപിഎ സര്‍ക്കാരിനെ ബിജു ജനതാ ദള്‍ പിന്തുണയ്ക്കുമെന്നുളള വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് ബിജെഡി നേതാവും ഒറീസാ മുഖ്യമന്ത്രിയുമായ നവീന്‍ പട്‌നായിക്. അത്തരത്തിലുള്ള വാര്‍ത്തകള്‍ അഭ്യൂഹങ്ങള്‍ മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പ് തേടിയാല്‍ ബിജു ജനതാദള്‍, സര്‍ക്കാരിനെ പിന്തുണച്ച് നിലപാട് സ്വീകരിക്കുമെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു നവീന്‍ പട്‌നായിക്.