യുപിഎയ്ക്ക് പിന്തുണയുമായി മുലായം രംഗത്ത്

single-img
21 September 2012

തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചതോടെ പ്രതിസന്ധിയിലായ യുപിഎ സര്‍ക്കാരിന് പിന്തുണയുമായി സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗ് യാദവ് രംഗത്തെത്തി. ബിജെപി അധികാരത്തില്‍ എത്തുന്നത് ഒഴിവാക്കാനാണ് യുപിഎയ്ക്ക് പിന്തുണ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ മൂന്നാം മുന്നണി എന്ന സഖ്യത്തെക്കുറിച്ച് ആലോചിക്കുന്നില്ല. 2014-ലെ പൊതുതെരഞ്ഞടുപ്പിന് ശേഷമാവും മൂന്നാം മുന്നണി സംവിധാനത്തെക്കുറിച്ച് ആലോചിക്കുക. അടുത്ത തെരഞ്ഞെടുപ്പില്‍ മൂന്നാം മുന്നണി ഭൂരിപക്ഷം നേടും. ബിജെപിക്കൊപ്പം ചേര്‍ന്ന് ഇടക്കാല തെരഞ്ഞെടുപ്പിന് എസ്പി സമ്മര്‍ദ്ദം ചെലുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.