വരുന്നു വീണ്ടും മോണിക്ക

single-img
21 September 2012

ലോകത്തില്‍ ഏറ്റവും വിവാദമായ പ്രണയത്തിന്റെ അണിയറക്കഥകള്‍ വെളിപ്പെടുത്താന്‍ ഒരുങ്ങുകയാണ് മോണിക്ക. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റനും മോണിക്ക ലെവന്‍സ്‌കിയെന്ന വൈറ്റ് ഹൗസ് ജോലിക്കാരിയും തമ്മിലുള്ള അറിയപ്പെടാത്ത ബന്ധങ്ങളിലെ ഉള്ളിലേക്കാണ് മോണിക്കതന്നെ മനസ്സുതുറക്കുന്നത്. കഴിഞ്ഞദിവസമാണ് ഇക്കാര്യം ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്തത്. ക്ലിന്റണുമായി ഉണ്ടായിരുന്ന രഹസ്യബന്ധത്തിന്റെ വിശദാംശങ്ങള്‍ സെന്‍സറിംഗൊന്നും കൂടാതെ പുറത്തുവിടാനാണ് മോണിക്ക തീരുമാനിച്ചിരിക്കുന്നത്. ക്ലിന്റണ്‍ അയച്ച പ്രേമലേഖനങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് പുറത്തുവിടുന്നത്. മുന്‍ പ്രസിഡന്റുമായി ഉണ്ടായിരുന്ന പ്രണയത്തിലെ ചൂടന്‍ സംഭവങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ക്കു 120 ലക്ഷം ഡോളറാണ് മോണിക്ക വിലയിട്ടിരിക്കുന്നത്.