ബ്രസീല്‍ അര്‍ജന്റീനയെ തോല്‍പ്പിച്ചു

single-img
21 September 2012

ബ്രസീലിയന്‍ നഗരമായ ഗോയിയാനിയയില്‍ നടന്ന സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ബ്രസീല്‍ അര്‍ജന്റീനയെ ഒന്നിനെതിരേ രണ്ടു ഗോളിനു പരാജയപ്പെടുത്തി. ബ്രസീലിനുവേണ്ടി വിജയഗോള്‍ നേടിയത് നെയ്മറാണ്. അവസാന നിമിഷം ലഭിച്ച പെനാല്‍റ്റിയാണ് ബ്രസീലിന്റെ ജയമുറപ്പിച്ചത്. 20-ാം മിനിറ്റില്‍ യുവാന്‍ മാനുവേല്‍ മാര്‍ട്ടിനെസിലൂടെ അര്‍ജന്റീന മുന്നിലെത്തി. ഇതോടെ ഉണര്‍ന്നു കളിച്ച ബ്രസീല്‍ പൗളീഞ്ഞോയിലൂടെ സമനില കണെ്ടത്തി. നെയ്മറുടെ പാസില്‍നിന്നാണ് പൗളീഞ്ഞോ ഗോള്‍ കണെ്ടത്തിയത്. എന്നാല്‍, വിജയഗോള്‍ പിറക്കാന്‍ ഇഞ്ചുറി ടൈം വരെ കാത്തിരിക്കേണ്ടിവന്നു. ലിയനാര്‍ഡോ ഡാമിയാവോയെ പെനാല്‍റ്റി ബോക്‌സില്‍ അര്‍ജന്റൈന്‍ താരം ലിയനാര്‍ഡോ ഡെസാബാറ്റോ മറിച്ചിട്ടതിനാണ് ബ്രസീലിനു പെനാല്‍റ്റി ലഭിച്ചത്. അവസരം ഗോളാക്കി നെയ്മര്‍ മാറ്റുകയായിരുന്നു.