കേന്ദ്രമന്ത്രിസഭ ഉടന്‍ പുനസംഘടിപ്പിച്ചേക്കും

single-img
21 September 2012

കേന്ദ്രമന്തിസഭ അടുത്തയാഴ്ച പുനസംഘടിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. മന്ത്രിസഭയില്‍ ഇത്തവണയും രാഹുല്‍ ഗാന്ധി അംഗമാവാന്‍ സാധ്യതയില്ല. മന്ത്രിസഭയില്‍ ചേരാന്‍ രാഹുല്‍ ഇതുവരെ തത്പര്യം പ്രകടിപ്പിച്ചിട്ടില്ലെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പ്രധാനമന്ത്രി നിരവധി തവണ രാഹുലിനെ മന്ത്രിസഭയില്‍ ചേരാന്‍ ക്ഷണിച്ചെങ്കിലും പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരാനാണ് രാഹുല്‍ ഗാന്ധിയുടെ തീരുമാനം. രാഹുല്‍ മന്ത്രിസഭയില്‍ ചേരണമെന്ന് മുതിര്‍ന്ന നേതാവ് ദിഗ്‌വിജയ സിംഗ് ഉള്‍പ്പടെയുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു.