കൂടംകുളത്ത് ഇന്ധനം നിറയ്ക്കല്‍ പത്തു ദിവസങ്ങള്‍ക്കുളളില്‍ പൂര്‍ത്തിയാകും

single-img
21 September 2012

കൂടംകുളം ആണവനിലയത്തിലെ ആദ്യ റിയാക്ടറില്‍ യുറേനിയം ഇന്ധനം നിറയ്ക്കാന്‍ തുടങ്ങി. ഇന്ധനം നിറയ്ക്കല്‍ പത്തു ദിവസങ്ങള്‍ക്കുളളില്‍ പൂര്‍ത്തിയാകുമെന്നാണ് അറിയുന്നത്. അറ്റോമിക് എനര്‍ജി നിയന്ത്രണ ബോര്‍ഡിന്റെ ക്ലിയറന്‍സ് ലഭിച്ചതിനു ശേഷമാണ് റിയാക്ടറില്‍ ഇന്ധനം നിറയ്ക്കാന്‍ ആരംഭിച്ചത്. ആണവനിലയത്തിനെതിരെ കൂടംകുളത്ത് ശക്തമായ പ്രതിഷേധങ്ങള്‍ നടന്നുവരികയാണ്.