ശ്രീലങ്കയില്‍ പത്രാധിപയെ പുറത്താക്കി

single-img
21 September 2012

ശ്രീലങ്കന്‍ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുന്ന റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധപ്പെടുത്തരുതെന്ന ഉടമകളുടെ നിര്‍ദേശം അവഗണിച്ചതിന് സണ്‍ഡേ ലീഡര്‍ പത്രാധിപയായ ഫ്രഡറിക്കാ ജാന്‍സിനെ ഡിസ്മിസ് ചെയ്തു. വെള്ളക്കൊടി ഉയര്‍ത്തിയ എല്‍ടിടിഇ നേതാക്കളെ വെടിവച്ചുകൊല്ലാന്‍ പ്രതിരോധ സെക്രട്ടറി ഗോതബ്യ രാജപക്‌സെ ഉത്തരവിട്ടെന്ന ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുകൊണ്ടുവന്നത് ജാന്‍സായിരുന്നു. പുറത്താക്കപ്പെട്ട സൈനിക മേധാവി ശരത് ഫോണ്‍സെക്കയുമായി ജാന്‍സ് നടത്തിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്.