വിവാദ സിനിമക്കെതിരെ യുഎസിന്റെ പരസ്യം പാക് ടിവിയില്‍

single-img
21 September 2012

ഇസ്ലാം വിരുദ്ധ സിനിമയ്‌ക്കെതിരേ പാക്കിസ്ഥാനിലെ ടെലിവിഷന്‍ ചാനലുകളില്‍ യുഎസിന്റെ പരസ്യം സംപ്രേക്ഷണം ചെയ്തു. പാക് തലസ്ഥാനമായ ഇസ്‌ലാമാബാദ് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ അമേരിക്കക്കെതിരെ പ്രക്ഷോഭം ശക്തമായ സാഹചര്യത്തിലാണ് യുഎസിന്റെ പരസ്യം പാക് ചാനലുകളില്‍ സംപ്രേക്ഷണം ചെയ്യുന്നത്. ഇസ്‌ലാം വിരുദ്ധ സിനിമയെ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയും സ്റ്റേറ്റ് സെക്രട്ടറി ഹില്ലരി ക്ലിന്റണും നിശിതമായി വിമര്‍ശിക്കുന്ന പരസ്യമാണ് സംപ്രേക്ഷണം ചെയ്തത്. ‘ഇന്നസന്‍സ് ഓഫ് മുസ്‌ലീം’ എന്ന വിവാദ സിനിമയുമായി യുഎസ് സര്‍ക്കാരിനു യാതൊരു ബന്ധവുമില്ലെന്നും ഇസ്‌ലാം മതത്തെ ആദരിക്കുന്നതായും വ്യക്തമാക്കുന്ന സന്ദേശമാണ് പരസ്യത്തിലുള്ളത്. ഇതിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങള്‍ക്കു യാതൊരു ന്യായീകരണവുമില്ലെന്ന് പരസ്യത്തില്‍ പറയുന്നു.