സര്‍ക്കാരിന്റെ ഭാവിയില്‍ ആശങ്കയില്ലെന്ന് ചിദംബരം

single-img
21 September 2012

കേന്ദ്ര സര്‍ക്കാരിന്റെ ഭാവിയെക്കുറിച്ച് ആശങ്കയില്ലെന്ന് ധനമന്ത്രി പി.ചിദംബരം. സര്‍ക്കാരിന് പിന്തുണ നല്‍കുന്ന നിരവധി കക്ഷികളുണ്ട്. കൂടുതല്‍ കക്ഷികളെ സഖ്യത്തില്‍ ഉള്‍പ്പെടുത്താന്‍ ആലോചിക്കുന്നുണ്‌ടെന്നും ചിദംബരം പറഞ്ഞു. സാമ്പത്തിക പരിഷ്‌കാരങ്ങളില്‍ പ്രതിഷേധിച്ച് ഇടഞ്ഞ് നില്‍ക്കുന്ന മമത ബാനര്‍ജിയുമായി കൂടുതല്‍ ചര്‍ച്ച നടത്തേണ്‌ടെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചു. ലോക്‌സഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കുകയാണെങ്കില്‍ എസ്പി പിന്തുണ കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നില്ല. മുലായത്തിന്റെ പിന്തുണയില്ലെങ്കിലും ബിഎസ്പി, ആര്‍ജെഡി കക്ഷികളെ കൂട്ടുപിടിച്ച് മുന്നോട്ട് പോകാനാണ് കോണ്‍ഗ്രസ് നീക്കം. നവീന്‍ പട്‌നായിക്കിന്റെ ബിജു ജനതാദളിനെ വോട്ടെടുപ്പില്‍ നിന്നും വിട്ടു നില്‍പ്പിക്കാനുള്ള ശ്രമങ്ങളും കോണ്‍ഗ്രസ് ആരംഭിച്ചിട്ടുണ്ട്.