വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുമെന്ന് ആര്യാടന്‍ മുഹമ്മദ്

single-img
21 September 2012

അധിക യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവരില്‍ നിന്നും കൂടുതല്‍ ചാര്‍ജ് ഈടാക്കേണ്ടിവരുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. ഇക്കാര്യം മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തു തീരുമാനിക്കും. പുറത്തു നിന്നും അധിക വൈദ്യുതി വാങ്ങാന്‍ പോലും പണമില്ലാത്ത അവസ്ഥയിലാണ് വൈദ്യുതി ബോര്‍ഡ്. ഡീസല്‍ വില വര്‍ധിച്ചതോടെ ബസ് ചാര്‍ജ് വര്‍ധന അനിവാര്യമായിരിക്കുകയാണെന്നും ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.