കേരളത്തിലെ തീയേറ്ററുകള്‍ അടച്ചിടും

single-img
20 September 2012

വൈദ്യുതി, ഡീസല്‍ നിരക്കുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ മെയിന്റനന്‍സ്-സര്‍വീസ് ചാര്‍ജ് കൂട്ടണമെന്നാവശ്യപ്പെട്ട് തിയറ്റര്‍ ഉടമകള്‍ ഇന്നു സംസ്ഥാനത്തെ തിയറ്ററുകള്‍ അടച്ചിടും.എ ക്ലാസ് തിയേറ്ററുടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനു കീഴിലുള്ള 350 തിയേറ്ററുകളാണ് സമരത്തില്‍ പങ്കെടുക്കുന്നത്. അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ ഒക്ടോബര്‍17 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്താനാണ് ഇവരുടെ തീരുമാനം.ഇപ്പോള്‍ ഈടാക്കുന്ന 2 രൂപ സര്‍വീസ് ചാര്‍ജ് അഞ്ചു ശതമാനമാക്കണമെന്നാണ് ഇവരുടെ ആവശ്യം.