ട്വന്റി 20 :ഇന്ത്യയ്ക്ക് നിറംകെട്ട വിജയം

single-img
20 September 2012

ട്വന്റി 20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ടീം ഇന്ത്യക്ക് 23 റണ്‍സിന്റെ വിജയം.39 പന്തില്‍ നാലു ഫോറും രണ്ടു സിക്സുമടക്കം 50 റണ്‍സെടുത്ത വിരാട് കോഹ്ലിയുടെ മികവില്‍ നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 159 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ അഫ്ഗാന്‍ 19.3 ഓവറില്‍ 136 റണ്‍സിന് പുറത്താവുകയായിരുന്നു.