സൊമാലിയയിൽ ചാവേർ ആക്രമണത്തിൽ 14 മരണം

single-img
20 September 2012

മൊഗാദിഷു:സൊമാലിയയിൽ ഇരട്ട ചാവേർ ബോംബ് സ്ഫോടനത്തിൽ 14 പേർ കൊല്ലപ്പെട്ടു.നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.സൊമാലിയൻ പ്രസിഡന്റിന്റെ കൊട്ടാരത്തിനു സമീപമുള്ള ഒരു റെസ്റ്റോറന്റിലാണ് ആക്രമണം നടന്നത്.സൊമാലിയന്‍ നാഷണല്‍ ടെലിവിഷന്റെ മുന്‍ എഡിറ്ററും രണ്ട് പത്ര പ്രവർത്തകരും രണ്ടു പൊലീസുകാരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.ഇതുവരെയും ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.ആക്രമണത്തിന് പിന്നില്‍ തീവ്രവാദ സംഘടനയായ അല്‍ ഷബാബാണെന്നാണ് അധികൃതര്‍ സംശയിക്കുന്നത്. ഈ സംഘടനയെ രാജ്യത്തുനിന്നു തുടച്ചുനീക്കാന്‍ സര്‍ക്കാര്‍ സേന ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം മൊഗാദിഷുവില്‍ നിന്നും അല്‍ ഷബാബ് ഗ്രൂപ്പിനെ തുടച്ചുനീക്കിയതായി അധികൃതര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ അതിനു ശേഷം ചെറുതും വലുതുമായ ആക്രമണങ്ങളിലൂടെ തീവ്രവാദികള്‍ തിരിച്ചടി തുടരുകയാണ്.