മുത്തൂറ്റ് പോള്‍ വധക്കേസ്: പ്രതികള്‍ കുറ്റം നിഷേധിച്ചു

single-img
20 September 2012

മുത്തൂറ്റ് പോള്‍ വധക്കേസില്‍ മുഴുവന്‍ പ്രതികളും കുറ്റപത്രത്തിലെ ആരോപണങ്ങള്‍ നിഷേധിച്ചു. സിബിഐ പ്രത്യേക കോടതിയില്‍ കുറ്റപത്രം വായിച്ചു കേട്ടതിനെ തുടര്‍ന്നാണു പ്രതികള്‍ കുറ്റം നിഷേധിച്ചത്. പോളിനെ കുത്തിക്കൊലപ്പെടുത്തിയതിനു രജിസ്റ്റര്‍ ചെയ്ത കേസിനുപുറമേ ഗുണ്ടാ ആക്രമണത്തിനു ഗൂഢാലോചന നടത്തിയെന്ന കേസിലും ഇന്നലെ കുറ്റപത്രം വായിച്ചു. ഇതും പ്രതികള്‍ നിഷേധിച്ചു. പ്രതികള്‍ ഹാജരാകാത്തതിനാല്‍ കുറ്റപത്രം വായിക്കുന്നതു മുമ്പ് അഞ്ചു തവണ മുടങ്ങിയിരുന്നു. ഇതേത്തുടര്‍ന്ന് മുഴുവന്‍ പ്രതികളും ഇന്നലെ ഹാജരാകണമെന്നു കോടതി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. പ്രധാന പ്രതികളായ കാരി സതീഷും സുജിത്തും കസ്റ്റഡിയില്‍ കഴിയുന്ന സാഹചര്യത്തിലാണു വിചാരണ ആരംഭിക്കാനുളള പ്രാരംഭ നടപടി കോടതി ആരംഭിച്ചത്.