പാക് ആഭ്യന്തര മന്ത്രി റഹ്മാൻ മാലിക്കിനെ അയോഗ്യനാക്കി

single-img
20 September 2012

ഇസ്ലാമാബാദ്:പാകിസ്താന്‍ ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക്കടക്കം 11 പാര്‍ലമെന്റ് അംഗങ്ങളെ സുപ്രിംകോടതി അയോഗ്യരായി പ്രഖ്യാപിച്ചു.ഇരട്ട പൌരത്വ പ്രശ്നത്തിലാണ് ഇവരെ അയോഗ്യരാക്കിയത്. ഭരണഘടനയിലെ ചട്ടം 63(1)(സി) അനുസരിച്ചാണ് സുപ്രീംകോടതിയുടെ നടപടി. ഇവർക്ക് നൽകിയ ശമ്പളവും മറ്റ് ആനുകൂല്യവും പിൻവലിച്ച് ട്രഷറിയിൽ നിക്ഷേപിക്കാനും കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. ഇക്കാര്യത്തിൽ രണ്ടാഴ്ചയ്ക്കകം പുരോഗതി റിപ്പോർട്ട് നൽകാനും കോടതി സെനറ്റ്, പാര്ലമെന്ററി സെക്രട്ടറിമാരോട് നിർദ്ദേശിച്ചിട്ടുണ്ട്. മാലിക്കിനെതിരെ നിയമനടപടി സ്വീകരിക്കാനും പാക് തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി ഉത്തരവിട്ടിട്ടുണ്ട്. കോടതി അലക്ഷ്യകേസില്‍ കുറ്റക്കാരനാണെന്നു തെളിഞ്ഞ പാകിസ്താന്‍ പ്രധാനമന്ത്രി യൂസുഫ് റാസ ഗിലാനിയ്ക്കും സുപ്രിംകോടതി അയോഗ്യത പ്രഖ്യാപിച്ചിരുന്നു. പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്കെതിരേയുള്ള അഴിമതിക്കേസുകള്‍ അന്വേഷിക്കാനുള്ള ഉത്തരവ് അനുസരിക്കാത്തതിനെ തുടര്‍ന്നായിരുന്നു ഇത്.