പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

single-img
20 September 2012

സാമ്പത്തിക പരിഷ്‌കാര നടപടികളുടെ ഭാഗമായി രാജ്യത്ത് വന്‍ പ്രതിഷേധം അലയടിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. സാമ്പത്തിക പരിഷ്‌കരണം സംബന്ധിച്ച സര്‍ക്കാര്‍ നിലപാട് പ്രധാനമന്ത്രി വിശദീകരിക്കും. തൃണമൂല്‍ കോണ്‍ഗ്രസുമായി ഒരു ഒത്തുതീര്‍പ്പും വേണെ്ടന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യാഴാഴ്ച തീരുമാനമെടുത്തിരുന്നു. മുലായം സിംഗ് യാദവ് കേന്ദ്ര സര്‍ക്കാരിന് പ്രതിസന്ധിയുണ്ടാക്കില്ലെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. പാര്‍ലമെന്റില്‍ ഭൂരിപക്ഷം ഉറപ്പാക്കിയിട്ടുണെ്ടന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.