ഓണത്തിന് കേരളം കുടിച്ചത് 100 കോടിക്ക്

single-img
20 September 2012

സംസ്ഥാനത്ത് കേരളം ഓണത്തിന് 100.16 കോടി രൂപയുടെ മദ്യമാണ് കുടിച്ചുതീര്‍ത്തത്. ഉത്രാടം, തിരുവോണം, അവിട്ടം എന്നീ മൂന്നു ദിവസങ്ങളില്‍ വിറ്റുപോയ മദ്യത്തിന്റെ കണക്കാണ് ബീവറേജസ് കോര്‍പറേഷന്‍ പുറത്തുവിട്ടിരിക്കുന്നത്. പതിവുപോലെ ഇത്തവണയും കുടിയുടെ കാര്യത്തില്‍ ചാലക്കുടിയെ പിന്തള്ളാന്‍ ആരുമുണ്ടായില്ല. ചാലക്കുടിയിലെ ഔട്ട്‌ലെറ്റുകളില്‍ മൂന്നുദിവസം കൊണ്ട് വിറ്റത് 61 ലക്ഷം രൂപയുടെ മദ്യമാണ്. ഇടുക്കി ചിന്നക്കനാലാണ് ഏറ്റവും പിന്നില്‍. 5.5 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റഴിഞ്ഞത്.