സ്വർണ്ണ വിലയിൽ വീണ്ടും മുന്നേറ്റം

single-img
20 September 2012

കൊച്ചി:സ്വർണ്ണ വില വീണ്ടും ഉയരുന്നു.പവന് 160 രൂപ വർധിച്ച് 24,000 രൂപയും ഗ്രാമിന് 20 രൂപ കൂടി 3,000 രൂപയുമായി.24,160 രൂപയാണ് സ്വർണ്ണം ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ വില.ആഗോള വിപണിയില്‍ വില ഉയരാന്‍ തുടങ്ങിയതോടെയാണ് ആഭ്യന്തര വിപണിയിലും വില ഉയർന്നത്.