ബസ് യാത്രാനിരക്ക് കൂട്ടും

single-img
20 September 2012

ബസ് യാത്രാനിരക്കും കൂട്ടും. കൂട്ടിയ യാത്രാനിരക്കുകള്‍ ഒക്ടോബര്‍ 10നുള്ളില്‍ നിലവില്‍ വരുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് അറിയിച്ചു.ബസ്‌ ചാര്‍ജ്‌ വര്‍ധന സംബന്ധിച്ചു തീരുമാനമുണ്ടാകുമെന്നു സര്‍ക്കാര്‍ ഉറപ്പു നല്‍കിയതിനെത്തുടര്‍ന്ന്‌ നേരത്തെ പ്രഖ്യാപിച്ച സമരത്തില്‍ നിന്നും ബസുടമകളുടെ സംഘടനകള്‍ പിന്‍മാറി.യാത്രാനിരക്ക് വര്‍ധിപ്പിക്കുന്നതിനുമുന്നോടിയായി നാറ്റ്പാക് പഠനം നടത്തും. സെപ്റ്റംബര്‍ 24ന് മുമ്പ് പഠനം പൂര്‍ത്തീകരിക്കും. ജസ്റ്റിസ് രാമചന്ദ്രന്‍ അധ്യക്ഷനായ ഫെയര്‍ റിവിഷന്‍ കമിറ്റി 24ന് യോഗം ചേരും. നാറ്റ്പാക് റിപ്പോര്‍ട്ടും ബസുടമകളുടെ നിവേദനങ്ങളും പരിശോധിച്ച് ജസ്റ്റിസ് രാമചന്ദ്രന്‍ കമിറ്റി 30നകം സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.