ദേശീയ ബന്ദ് : ട്രെയ്ന് ഗതാഗതം മുടങ്ങി

single-img
20 September 2012

ഡീസല്‍ വില വര്‍ധനയ്ക്കും ചില്ലറവില്‍പ്പന മേഖലയില്‍ വിദേശ നിക്ഷേപം അനുവദിച്ചതിനും സബ്‌സിഡി നിരക്കിലുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം വെട്ടിച്ചുരുക്കിയതിനുമെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്‌ത ഭാരത ബന്ദ്‌ തുടങ്ങി. രാവിലെ ആറു മുതല്‍ വൈകീട്ട്‌ ആറുവരെയാണ്‌ ഭാരതബന്ദ്‌.വടക്കേ ഇന്ത്യയില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ബന്ദ് പൂര്‍ണമാണ്. എന്നാല്‍ ദില്ലി, മുംബൈ എന്നീ മെട്രോ നഗരങ്ങളില്‍ ബന്ദ് ഭാഗികമാണ്. ദില്ലിയില്‍ വാഹനങ്ങള്‍ ഓടുന്നുണ്ട്.ബിജെപി, ജെഡി(യു), ടിഡിപി, ബിജെഡി, സിപിഎം, സിപിഐ, ആര്‍എസ്‌പി, ഫോര്‍വേഡ്‌ ബ്ലോക്ക്‌ എന്നീ പാര്‍ട്ടികള്‍ ചേര്‍ന്നാണു വ്യാഴാഴ്‌ച രാജ്യവ്യാപക പ്രതിഷേധത്തിന്‌ ആഹ്വാനം ചെയ്‌തത്‌.