ഹസാരെയുടെ തീരുമാനം ഞെട്ടിച്ചു:കെജ്രിവാൾ

single-img
20 September 2012

രാഷ്ട്രീയ പാർട്ടി രൂപികരിക്കാനുള്ള തീരുമാനത്തെ തുടർന്ന് താനുമായി തെറ്റിപ്പിരിഞ്ഞ അന്നാ ഹസാരെ തനിക്ക് പിതൃതുല്യനാണെന്ന് അരവിന്ദ് കേജ്‌‌രിവാൾ. ഹസാരെയുടെ തീരുമാനം വേദനാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസമാണ് രാഷ്ട്രീയപാർട്ടി രൂപീകരണത്തിൽ നിന്നും താൻ പിൻമാറുകയാണെന്ന് അന്നാഹസാരെ പ്രഖ്യാപിച്ചത്.

അരവിന്ദ് കെജ്‌രിവാള്‍ രൂപീകരിക്കാന്‍ ഒരുങ്ങുന്ന രാഷ്ട്രീയപാര്‍ട്ടിയോട് യോജിപ്പില്ലെന്ന് ഹസാരെ വ്യക്തമാക്കി.

രാഷ്ട്രീയപ്രവര്‍ത്തനം അല്ല തന്റെ വഴി. തന്റെ പേരും ചിത്രവും തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കരുതെന്നും കെജ്‌രിവാളിനോട് ആവശ്യപ്പെട്ടതായും ഹസാരെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കാനോ അല്ലെങ്കില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമാകാനോ താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.