സി.ബി.ഐ. അന്വേഷണം വേണ്ടെന്ന്‌ പറഞ്ഞിട്ടില്ല : മുല്ലപ്പള്ളി

single-img
20 September 2012

ടി.പി. ചന്ദ്രശേഖരന്‍ വധിക്കപ്പെട്ട കേസില്‍ സി.ബി.ഐ. അന്വേഷണം ആവശ്യമില്ലെന്ന്‌ താന്‍ പറഞ്ഞിട്ടില്ലെന്ന്‌ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. നിലവിലുള്ള അന്വേഷണ സംഘത്തെ നിലനിര്‍ത്തിതന്നെ കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നും അതു സാധ്യമായില്ലെങ്കില്‍ മാത്രമേ മറ്റൊരു ഏജന്‍സി അന്വേഷിക്കേണ്ടതൊള്ളൂവെന്നും കുറച്ചുനാളായി അന്വേഷണം അലസമായാണ്‌ പോകുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.